04 May, 2025 11:57:28 AM
തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരിശീലനം

കോട്ടയം: ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്കായി കിലെ ഐ.എ.എസ് അക്കാദമി വഴി നൽകുന്ന സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിന് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കൾ/ആശ്രിതർക്കും അപേക്ഷിക്കാം. ക്ഷേമനിധി ബോർഡിൽനിന്നു വാങ്ങിയ ആശ്രിത സർട്ടിഫിക്കറ്റ് സഹിതം kile.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം. ആശ്രിതർക്ക് സബ്സിഡി നിരക്കായ 25000 രൂപ അടച്ചാൽ മതി. അടിസ്ഥാന യോഗ്യത: ബിരുദം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ചേരാം. ഫോൺ 7907099629, 0471- 2479966, 0471 - 2309012.