21 April, 2025 06:59:58 PM
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ എൻ.എസ്. ഡി.സി വഴിയുള്ള എൻ.സി.വി. ഇ.റ്റി സർട്ടിഫിക്കറ്റാണ് കോഴ്‌സിലൂടെ ലഭിക്കുന്നത്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. https://forms.gle/A3PU7xmAcgE9wWqz8 എന്ന ലിങ്ക് വഴി താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: 9495999731,8330092230.