19 April, 2025 04:47:59 PM


ജെഇഇ മെയിന്‍ സെഷന്‍ രണ്ട് ഫലം: മാന്നാനം കെ ഇ സ്കൂളിലെ അക്ഷയ് ബിജു ബി എൻ കേരളത്തിൽ ഒന്നാമൻ



ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ രണ്ട് ഫലം പ്രസിദ്ധീകരിച്ചു. jeemain.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. വെബ്സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാം. പേപ്പര്‍ ഒന്ന് (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. 

പരീക്ഷയില്‍ 24 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി. മാന്നാനം കെ ഇ സ്കൂളിലെ അക്ഷയ് ബിജു ബി എൻ കേരളത്തിൽ ഒന്നാമൻ. രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അതേസമയം, പേപ്പര്‍ രണ്ട് (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K