19 April, 2025 04:25:14 PM
ചേറാടിക്കാവ് ദേവസ്വം വനിതാസമിതി രൂപീകരിച്ചു

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ദേവസ്വം പൊതുയോഗം പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ കൂടി, ഉത്സവ റിപ്പോര്‍ട്ടും കണക്കുകളും പാസ്സാക്കി. 2025-26 വര്‍ഷത്തേയ്ക്കുള്ള വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖക്ക് യോഗം അംഗീകാരം നല്‍കി. സെക്രട്ടറി കെ.കെ.സുധീഷ് റിപ്പോര്‍ട്ടും കണ്‍വീനര്‍ കെ.കെ.നാരായണന്‍ കണക്കും അവതരിപ്പിച്ചു. ഓമന സുധന്‍, രാധ കൃഷ്ണന്‍കുട്ടി , ജിഷ്ണു മധു, പി.ജി.രാജന്‍, അശ്വതി രാജേഷ്, രശ്മി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
ദേവസ്വം വനിതാ സമിതി ഭാരവാഹികളായി സി.കെ.സുകുമാരി (പ്രസിഡന്‍റ്), ലതാമ്മാള്‍ പനച്ചിക്കല്‍ (വെെ.പ്രസിഡന്‍റ് ), ഓമന സുധന്‍ (സെക്രട്ടറി), മിനി സുധി (ജോ.സെക്രട്ടറി), സുമ സന്തോഷ് (ട്രഷറര്‍) എന്നിവരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.