17 April, 2025 06:43:19 PM


ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഒരു മരണം; ആറ് പേർക്ക് പരിക്ക്



ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകത്തിൽ ഒരാൾ മരിച്ചു. കുമരകം സ്വദേശി ധന്യയാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വാഗമണില്‍ അവധിയാഘോഷത്തിനെത്തിയ കുമരകം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ആണ് അപകടത്തില്‍പ്പെട്ടത്. തീക്കോയി വേലത്ത് ശേരിക്ക് സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഇറക്കമിറങ്ങിയപ്പോള്‍ വേഗതകൂടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K