19 August, 2025 09:27:17 AM


മദ്യപിച്ച് വാഹനമോടിച്ച് പോലീസ് വാഹനത്തിന് ഉൾപ്പെടെ കേടുപാടുകൾ വരുത്തി; പ്രതി പിടിയിൽ



തിടനാട്: മദ്യപിച്ച് വാഹനമോടിച്ച് പോലീസ് വാഹനത്തിന് ഉൾപ്പെടെ കേടുപാടുകൾ വരുത്തിയ നിരവധി കേസുകളിലെ പ്രതിയായ ആൾ തിടനാട് പോലീസിന്റെ പിടിയിൽ. ഈരാറ്റുപേട്ട, അരുവിത്തുറ, ചിറപ്പാറ കോളനി, പുത്തൻപുരയ്ക്കൽ വീട്ടിൽ ഹനീഫ മകൻ  ഷെഫീഖ് @ ലൂക്കാ (35) ആണ് തിടനാട് പോലീസിന്റെ പിടിയിലായത്. 17-08-2025 രാത്രി 11.35 മണിയോടെ മദ്യപിച്ച ശേഷം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡേ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു കൊണ്ടുവന്നയാളെ നൈറ്റ് പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന SI റോബി ജോസ് CPO ജിബിൻ സിബി എന്നിവർ കൈകാണിച്ചു നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും വളരെ അപകടകരമായി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വാഹനം ഓടിച്ചു കൊണ്ടുവന്ന പ്രതി പോലീസ് വാഹനത്തിൽ ഇടിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആണ് പ്രതി ഇത്തരത്തിൽ പ്രവർത്തിച്ചത്. അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ച പ്രതി സ്റ്റേഷനിലും അക്രമാസക്തനായി. ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ 18 ക്രിമിനൽ കേസും, തിടനാട്  മൂന്ന് കേസുകളും, മുണ്ടക്കയം കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ യഥാക്രമം ഒന്നും രണ്ടും ക്രിമിനൽ കേസുകളിലും പ്രതിയാണ് അറസ്റ്റിലായ ഷഫീഖ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K