08 April, 2025 08:03:43 PM


കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ വോക്ക് ഇൻ ഇന്റർവ്യു



കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 11ന് രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 250 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷൻ ചെയ്തും പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള 18- 45 -പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾ കളക്ട്രേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എത്തണം.  വിശദവിവരത്തിന് employabilitycentrekottayam എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുകയോ 0481-2563451 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K