07 April, 2025 05:39:24 PM


കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു



കിടങ്ങൂർ: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി വിമതന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു.  അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.  ബിജെപി അംഗങ്ങളായ 4 പേരും മുൻ പ്രസിഡന്റടക്കം പഴയ ജോസഫ് ഗ്രൂപ്പ് അംഗങ്ങളായ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബിജെപി ചിഹ്നത്തിൽ മൽസരിച്ച വിജയിച്ച ഒൻപതാം വാർഡ് അംഗം കെ.ജി വിജയനാണ് എൽഡിഎഫിനൊപ്പം നിന്നത്.  എതിർ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ വോട്ടെടുപ്പ് വേണ്ടിവന്നില്ല. അതേസമയം, കെ.ജി വിജയനെതിരെ  ബിജെപി അംഗങ്ങളും പ്രവർത്തകരും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948