02 April, 2025 08:43:08 PM
ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷേണിച്ചു

കോട്ടയം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നുമാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ് .അതാത് വിഷയങ്ങളിൽ യു.ജി. കോഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്നവർക്കോ യു.ജി. കോഴ്‌സ് കഴിഞ്ഞവർക്കോ അപേക്ഷിക്കാം. ഫീസ് : 3000 രൂപ. താല്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുകളുമായി ഏപ്രിൽ ഏഴിന് 12 മണിക്ക് കോളേജിൽ എത്തണം .വിശദവിവരത്തിന് ഫോൺ: 9495069307, 8547005046.
കോട്ടയം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നുമാസത്തെ ലൈബ്രറി ഓട്ടോമേഷൻ ട്രെയിനിങ് / ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.ഫീസ് : 3000 രൂപ. താല്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുകളുമായി ഏപ്രിൽ ഏഴിന് 10 മണിക്ക് കോളേജിൽ എത്തണം . വിശദവിവരത്തിന് ഫോൺ: 9495069307, 8547005046, 9495106544.