31 March, 2025 06:22:54 PM


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉഴവൂര്‍ മേഖലാ കമ്മറ്റി രൂപീകരിച്ചു



പാലാ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാലാ മേഖലാ വാര്‍ഷിക സമ്മേളനം പുലിയന്നൂര്‍ ആശ്രമം സ്ക്കൂളില്‍ നടന്നു. തങ്കപ്പ പണിക്കര്‍ ആദ്ധ്യക്ഷം വഹിച്ച സമ്മേളനം ഡോ. അനൂപാ ലൂക്കോസ് ഉത്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേല്‍ സംഘടനാ രേഖയും  ആര്‍. വേണുഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും  പി.വി.സോമശേഖരന്‍ നായര്‍ വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു.,ഡി.ജലജ, അഡ്വ. വി.ജി വേണുഗോപാല്‍ ,ജില്ലാ സെക്രട്ടറി കെ.കെ.സുരേഷ്കുമാര്‍, ജോ.സെക്രട്ടറി  വിഷ്ണു ശശിധരന്‍, സംസ്ഥാന കമ്മറ്റിയംഗം ജിസ് ജോസഫ്, ആര്‍.സനല്‍കുമാര്‍,  എന്‍.എസ്.സതീശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  പുതുതായി രൂപീകരിക്കപ്പെട്ട ഉഴവൂര്‍ മേഖലാ കമ്മറ്റിയിലേയ്ക്ക്  എ.എസ്.ചന്ദ്രമോഹനന്‍ (പ്രസിഡന്‍റ്) ,  രാജു പെരിയലം   (വെെ.പ്രസിഡന്‍റ്), ഷെറി മാത്യു (സെക്രട്ടറി), ഹീനാമോള്‍ മോഹനന്‍ (ജോ.സെക്രട്ടറി), എം.വി.മനോജ്(ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി  16 അംഗ കമ്മറ്റിയെയും സമ്മേളനം ഐകകണ്ഠ്യന തെരഞ്ഞെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K