27 March, 2025 03:31:58 PM
വെള്ളൂർ ജനമൈത്രീ പോലീസിൻ്റെ നേതൃത്വത്തില്‍ കെഎംഎച്ച്എസ് സ്കൂളില്‍ സാമോദം 2025 സംഘടിപ്പിച്ചു

വെള്ളൂർ: വെള്ളൂർ ജനമൈത്രീ പോലീസിൻ്റെയും മേവെള്ളൂർ കെഎംഎച്ച്എസ് സ്കൂൾ പിടിഎ യുടേയും ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി ബാച്ചിലെ കുട്ടികൾക്കായി സാമോദം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ വളർന്നു വരുന്ന അക്രമ വാസനകൾക്കും ലഹരി ഉപയോഗങ്ങൾക്കുമെതിരെ വിദ്യാർത്ഥികളെയും രക്ഷിതാകളെയും ചേർത്തു നിർത്തി നടത്തിയ ബോധവത്കരണ ക്ലാസ് ബഹു വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് ഉത്ഘാടനം ചെയ്തു, വെള്ളൂർ പോലീസ് സബ്ബ് ഇൻ പ്പെക്ടർ എബി ജോസഫ് സ്നേഹസന്ദേശം നല്കി വെള്ളൂർ പോലീസ് സ്റ്റേഷൻ സിപിഓ ബിജു പി.എസ് ക്ലാസ് നയിച്ചു സ്കൂൾ പിറ്റി എ പ്രസിഡൻ്റ് സ്കൂൾ മാനേജർ അഡ്വ അനിൽകുമാർ ജനമൈത്രി ഓഫീസർ സന്തോഷ് എന്നിവർ നേതൃത്വം നല്കി കുട്ടികൾ ബലൂണുകളും മിഠായികളും പരസ്പരം കൈമാറി സ്നേഹം പങ്കുവച്ചു പരിഞ്ഞു.