26 March, 2025 07:19:31 PM


റിസർച്ച് സയന്റിസ്റ്റ്, ടെക്‌നിക്കൽ സപ്പോർട്ട് ഒഴിവ്



കോട്ടയം: ആരോഗ്യ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിലെ ഐ.സി.എം.ആർ റിസർച്ച് പ്രോജക്ടിലേക്ക് റിസർച്ച് സയന്റിസ്റ്റ്, ടെക്‌നിക്കൽ സപ്പോർട്ട് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത- പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട്:  ബിരുദവും മൂന്നുവർഷ പ്രവർത്തി പരിചയവും. അല്ലെങ്കിൽ പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആന്ത്രോപോളജി, ലൈഫ് സയൻസ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി: 35 വയസ്സ്
പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് :  പബ്ലിക്ക് ഹെൽത്ത്, നഴ്‌സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ്  ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവർത്തി പരിചയവും.അല്ലങ്കിൽ പി.എച്ച്.ഡി, സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധം. പ്രായപരിധി 40 വയസ്സ്
ഏപ്രിൽ 10 വൈകീട്ട് 5ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് www.shsrc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ 0471 2323223.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935