24 March, 2025 02:21:15 PM
വൈക്കത്ത് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: വൈക്കത്ത് കെഎസ്ഇബി ലൈൻമാൻ ഓഫീസിൽ കുഴഞ്ഞ് വീണ് മരിച്ചു. ലക്ഷ്മീപുരം സ്വദേശി അനിൽകുമാർ എസ് പിള്ള(45) യാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ചെമ്പ് കെഎസ്ഇബി ഓഫീസിലാണ് സംഭവം. ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു അനിൽ കുമാറിന്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കൾ: ശ്രീഹരി, നവ്യശ്രീ