21 March, 2025 07:13:10 PM
വെള്ളത്തിന്‍റെ ഗുണനിലവാര പരിശോധനാ കോഴ്സിന് മാര്‍ച്ച് 25 വരെ അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ വെള്ളത്തിന്‍റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കോഴ്സിന്(പോളിമേഴ്സ് ഇന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്മെന്‍റ് ആന്‍റ് വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് ടെക് നിക്സ് ) അപേക്ഷിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 25 വരെ നീട്ടി.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി, കോഴിക്കോട്ടെ സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്‍റ് ആന്‍റ് മാനേജ്മെന്‍റ്, കാലടി ശ്രീശങ്കരാ കോളജ് എന്നിവ സംയുക്തമായാണ് ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സ് നടത്തുന്നത്.
പ്ലസ് ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍(www.spst.mgu.ac.in)ഫോണ്‍-9496544407, 9497829740.