16 March, 2025 06:57:29 PM


കോട്ടയം മീനച്ചിലാറിന്‍റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി



ഈരാറ്റുപേട്ട : കോട്ടയം മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി.പൂഞ്ഞാർ കാവും കടവ് പാലത്തിന് സമീപത്ത് കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രദേശവാസിയായ അജയനാണ് ആറ്റുതീരത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ട എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ചവർ വലിച്ചെറിഞ്ഞ അവശിഷ്ടത്തിൽ നിന്നാകാം ചെടി വളർന്നതെന്ന് കരുതപ്പെടുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം രൂക്ഷമാണെന്ന് തെളിയിക്കുന്ന സംഭവം കൂടിയാണിത്.

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താംക്ലാസുകാരൻ പിടിയിലായതിന് പിന്നാലെയാണ് കഞ്ചാവ് ചെടിയും കണ്ടെത്തിയത്. കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന് 100 മീറ്റർ മാത്രം അകലെയാണ് ഈ പാലം. പൂഞ്ഞാറിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർത്ഥിയെ ഇന്നലെയാണ് എക്സൈസ് പിടികൂടിയത്. രാത്രിയിൽ പനച്ചിക്കപ്പാറയിൽ വെച്ചാണ് എക്സൈസ് സംഘം 6ഗ്രാം കഞ്ചാവുമായി കുട്ടിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K