13 March, 2025 07:18:29 PM
ഫിറ്റ്നെസ് ട്രെയിനര്‍, വനിതാ ഫിറ്റ്നെസ് ഇന്‍സ്ട്രക്ടര്‍; വാക്-ഇന്‍-ഇന്‍റര്‍വ്യൂ മാര്‍ച്ച് 24ന്

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസില്‍ ഫിറ്റ്നെസ് ട്രെയിനര്‍, വനിതാ ഫിറ്റ്നെസ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ താത്കാലിക നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍റര്‍വ്യൂ മാര്‍ച്ച് 24ന് നടക്കും. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
പ്ലസ് ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരെയാണ് രണ്ടു തസ്തികകളിലേക്കും പരിഗണിക്കുന്നത്. അംഗീകൃത സ്ഥാപനങ്ങളില്‍ യഥാക്രമം ഇന്‍സ്ട്രക്ടര്‍, ഫിറ്റ്നെസ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 15000 രൂപ. താമസവും ഭക്ഷണവും സൗജന്യം. പ്രായം 21നും 45നും ഇടയില്‍.
രാവിലെ 5.30 മുതല്‍ എട്ടു വരെയും വൈകുന്നേരം നാലു മുതല്‍ ഏഴുവരെയുമാണ് ഫിറ്റ്നെസ് സെന്‍ററിന്‍റെ പ്രവര്‍ത്തന സമയം. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം 20ന് രാവിലെ 10.30ന് സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട് സയന്‍സസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ എത്തണം. ഫോണ്‍-0481 2733377