11 March, 2025 07:12:32 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐബിഐഎസ്സി(2024 അഡ്മിഷന്‍ റഗുലര്‍, ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐബിഎസ്സി(2023 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് മാര്‍ച്ച് 14വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി മാര്‍ച്ച് 15നും സൂപ്പര്‍ ഫൈനോടു കൂടി 17വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 ട്രിപ്പിള്‍ മെയിന്‍(പുതിയ സ്കീം, 2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള സ്പെഷ്യല്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 14ന് നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സിബിസിഎസ് 2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള സ്പെഷ്യല്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 13ന് ഇടക്കൊച്ചി സിയന്ന കോളജ് ഓഫ് പ്രഫഷണല്‍ സ്റ്റഡീസില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.