07 March, 2025 05:37:33 PM
എം ജി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന്‍

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍റ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ മാര്‍ച്ച് 25 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗിക് സയന്‍സ്, അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക്സ്, ഓര്‍ഗാനിക് ഫാമിംഗ് എന്നിവയാണ് കോഴ്സുകള്‍.
പ്ലസ് ടൂ അല്ലെങ്കില്‍ പ്രീഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് യോഗിക് സയന്‍സ്, അപ്ലൈഡ് ക്രിമിനോളജി ആന്‍റ് സൈബര്‍ ഫോറന്‍സിക് കോഴ്സുകളില്‍ ചേരാം. മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് ഓര്‍ഗാനിക് ഫാമിംഗ് കോഴ്സ് പഠിക്കാം.
താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി വകുപ്പില്‍ എത്തണം. ഫോണ്‍ - 0481-2733399, 08301000560 വെബ് സൈറ്റ്: www.dlle.mgu.ac.in