27 February, 2025 06:59:31 PM
ഡിപ്ലോമ ഇൻ നഴ്സിങ് കെയർ കോഴ്സ്: പ്രവേശനം നീട്ടി

കോട്ടയം: സ്‌കോൾ കേരള മുഖേന സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ നഴ്സിങ് കെയർ കോഴ്സ് രണ്ടാം ബാച്ചിലേക്ക് പ്രവേശനം നീട്ടി. മാർച്ച് 15 വരെ പിഴയില്ലാതെയും 25-നു ശേഷം 100 രൂപ പിഴയോടെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. നേരത്തെ രജിസ്റ്റർ ചെയ്തവർ രണ്ടുദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സംസ്ഥാന / ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. വിശദവിവരത്തിന് ഫോൺ: 0481 330443,9496094157, വെബ്സൈറ്റ്: www.scolekerala.org