14 February, 2025 08:52:46 AM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി മാത്തമാറ്റിക്സ് (സിഎസ്എസ്) (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിഎ, ബികോം (സിബിസിഎസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അ്ഡമിഷന്‍ അദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ക്ക് മാര്‍ച്ച് നാലു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് ആറു വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് പത്തു വരെയും അപേക്ഷ സ്വീകരിക്കും.
...........................
ആറാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിഎ, ബികോം (സിബിസിഎസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അ്ഡമിഷന്‍ അദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ക്ക് മാര്‍ച്ച് മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് ഏഴു വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബിവോക്ക്-അഡ്വാന്‍സ്ഡ് കോഴ്സ് ഇന്‍ മള്‍ട്ടി സ്പോര്‍ട്സ് ആന്‍റ് ഫിറ്റ്നസ് ട്രെയിനിംഗ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്കീം ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
...........................
നാലാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 18, 19, 20, 21 തീയതികളിലില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
...........................
ഒന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്-ഡാറ്റാ സയന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും 2020, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി പുതിയ സ്കീം ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 20 ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
...........................
ഒന്നാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ റെഗുലര്‍ ജനുവരി 2025) പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 27 മുതല്‍ ത്യപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.