17 January, 2025 07:00:09 PM
ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്‌സിലേക്കു ലാറ്ററൽ എൻട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായിരിക്കണം.അപേക്ഷകൾ https://app.srccc.in/register എന്ന ലിങ്കിലൂടെ ലാറ്ററൽ എൻട്രിക്കുവേണ്ടിയുള്ള പ്രത്യേക ഫോം ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച് എസ്. ആർ. സി ഓഫീസിൽ ജനുവരി 31 നു മുമ്പായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്കു ഫോൺ : 04712325101, 8281114464. കോട്ടയം ജില്ലയിലെ പഠനകേന്ദ്രം - യോഗ അസോസിയേഷൻ ഓഫ് കേരള, കാരാപ്പുഴ സഹകരണ ബാങ്ക് ഹാൾ . ഫോൺ: 9495519686.