11 January, 2025 09:42:43 AM
പൊൻകുന്നത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം
പാലാ: ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കലിലാണ് ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ അഞ്ചോളം കടകൾ തകർന്നിട്ടുണ്ട്. അയ്യപ്പഭക്തർക്ക് പരിക്കില്ല. അന്യ സ്ഥംസ്ഥാന വാഹനമാണ്. നാഗാലാൻ്റ് രജിസ്ട്രേഷൻ വാഹനമാണ്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തീർത്ഥാടകർ ദർശനത്തിനായി പോകുകയായിരുന്നു.