23 December, 2024 05:47:50 PM
ആയുർവേദതെറാപ്പി സർട്ടിഫിക്കറ്റ് കോഴ്‌സ്; അപേക്ഷിക്കാം
കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയും ആയുർവേദ പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി തൃശൂർ ശ്രീചിത്ര ആയുർവേദ അക്കാദമിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറാപ്പി കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം. അപേക്ഷ ജനുവരി അഞ്ചുവരെ ഓൺലൈനായി നൽകാം. വിശദവിവരത്തിന് ഫോൺ: 8848179814.