09 December, 2024 06:54:48 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷ മാറ്റിവച്ചു

ഒന്നാം സെമസ്റ്റര്‍ എംപിഇഎസ് ദ്വിവത്സര പ്രോഗ്രാമിന്‍റെ( 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഡിസംബര്‍ 10ന് നടത്താനിരുന്ന പരീക്ഷ ഡിസംബര്‍ 31ലേക്കും 12ന് നടത്താനിരുന്ന പരീക്ഷ 16ലേക്കും മാറ്റി പുനഃക്രമീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിബിസിഎസ് (പുതിയ സ്കീം, 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 31 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

സൗജന്യ പി.എസ്സി പരീക്ഷാ പരിശീലനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോ പി.എസ്സി പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ആരംഭിക്കുന്നു. പിഎസ്സിയുടെ വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന  എസ്.എസ്.എല്‍.സി, പ്ലസ് ടൂ, ബിരുദം ഇവയില്‍ ഏതെങ്കിലും യോഗ്യതകളുള്ളവര്‍ക്ക്  36 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ടെത്തി  രജിസ്റ്റര്‍  ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അന്‍പതു പേര്‍ക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് 0481 2731025 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952