07 December, 2024 03:24:31 PM
നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം ചെയ്തു
കോട്ടയം: നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസ് ഭക്ഷ്യ- പൊതു വിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാണി സി.കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പാലാ നഗരസഭ അധ്യക്ഷൻ ഷാജു വി. തുരുത്തേൽ, നഗരസഭാംഗം ബിജി ജോജോ, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിംഗ് മേധാവി സി.പി. മോഹനകുമാർ, ജില്ലാ സപ്ളൈ ഓഫീസർ ഇൻ ചാർജ് പി.കെ. ഷൈനി, രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ അഡ്വ. വി. ബി. ബിനു, പി.കെ ഷാജികുമാർ, പി.എം. ജോസഫ്, പ്രൊഫ. സതീഷ് ചൊളളാനി, ടോബിൻ കെ. അലക്സ്, ബെന്നി മൈലാട്ടൂർ, കെ.എസ്്. രമേഷ് ബാബു, ജോർജ് പുളിങ്കാട്, പ്രശാന്ത് നന്ദകുമാർ, പീറ്റർ പന്തലാനി, ബിനീഷ് ചൂണ്ടച്ചേരി, അനസ് കണ്ടത്തിൽ, വി.എൽ സെബാസ്റ്റ്യൻ, ബിജി മണ്ഡപം എന്നിവർ പങ്കെടുത്തു.