15 November, 2024 07:34:37 PM


തുല്യതാ പരീക്ഷയിൽ കോട്ടയം ജില്ലയ്ക്ക് 100% വിജയം



കോട്ടയം: സാക്ഷരതാമിഷൻ നടത്തുന്ന നാലാംതരം, എഴാംതരം തുല്യതാ കോഴ്‌സുകളുടെ പൊതുപരീക്ഷയിൽ കോട്ടയം ജില്ലയിൽ നൂറു ശതമാനം വിജയം. നാലാംതരം തുല്യതയ്ക്ക് 45 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 28 പേർ സ്ത്രീകളായിരുന്നു. ഏഴാംതരം തുല്യതയ്ക്ക് 27 സ്ത്രീകളും 23 പുരുഷന്മാരും ഉൾപ്പെടെ 50 പേർ പരീക്ഷ എഴുതിയിരുന്നു.
നാലാംതരം തുല്യതാ പരീക്ഷ 10 കേന്ദ്രങ്ങളിലായും ഏഴാംതരം പരീക്ഷ 12 കേന്ദ്രങ്ങളിലായുമാണ് നടന്നത്. വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അഭിനന്ദിച്ചു. സംസ്ഥാനത്ത് ആകെ 487 പേർ നാലാംതരവും 1043 പേർ ഏഴാംതരവും വിജയിച്ചു. വിജയികൾക്ക് ഇപ്പോൾ തന്നെ അടുത്ത ലെവൽ കോഴ്‌സിന് ചേരാവുന്നതാണെന്ന് ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 9947528616.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K