02 November, 2024 07:47:23 PM


വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍

 


ചിങ്ങവനം : വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് മേലാട്ട്കുന്ന് ഭാഗത്ത് കാലായില്‍ പറമ്പിൽ വീട്ടിൽ  ശ്രീജു സുനിൽകുമാർ (23) എന്നയാളെയാണ്  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ്‌ പോലീസും ചേർന്ന് പിടികൂടിയത്.  കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന്  ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്  ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്  ഇന്ന് രാവിലെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഈസ്റ്റ്‌ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വച്ച് ഇയാളെ എം.ഡി.എം.എ യുമായി പിടികൂടുന്നത്. പരിശോധനയിൽ ഇയാളിൽ നിന്നും   2.7 ഗ്രാം MDMA പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ  ഷമീർഖാൻ പി.എ, സി.പി.ഓ മാരായ ലിബു ചെറിയാന്‍, അജേഷ് ജോസഫ്‌ . ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ  പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K