10 October, 2024 07:25:39 PM
സ്പെഷ്യല്‍ ടീച്ചര്‍; വാക്-ഇന്‍-ഇന്‍റര്‍വ്യൂ 23ന്

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍  സ്പെഷ്യല്‍ ടീച്ചര്‍ തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളില്‍(മുസ്ലിം-1 എന്‍സിഎ, എല്‍സി/എഐ-1 എന്‍സിഎ)  നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍റര്‍വ്യൂ ഒക്ടോബര്‍ 23ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. 
സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ബിഎഡും(ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി) മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള അംഗീകൃത സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്.   2024 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസ്യത വയസിളവ് അനുവദിക്കും.  
പ്രതിമാസ വേതനം 25000 രൂപ. നിശ്ചിത സംവരണവിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ അഭവത്തില്‍ മറ്റ് സംഭരണ വിഭാഗങ്ങളിലുള്ളവരെയും അവരുടെ അഭവത്തില്‍ പൊതു വിഭാഗത്തില്‍ പെട്ടവരെയും പരിഗണിക്കും. 
ഒരു വര്‍ഷത്തേക്കാണ് നിയമനം. വാര്‍ഷിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍  സേവന കലാവധി  നീട്ടാന്‍ സാധ്യതയുണ്ട്. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും  പ്രായം, വിദ്യഭ്യാസം, യോഗ്യത, പ്രവ്യത്തിപരിചയം, ജാതി, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം അഡ്മിനിസ്ട്രേഷന്‍ ബ്ലോകിലുള്ള എഡി എ 5 സെക്ഷനില്‍ ഒക്ടോബര്‍ 23ന് രാവിലെ 10.30ന് എത്തണം.
(പി.ആര്‍.ഒ/39/914/2024)
 
                                
 
                                        



