18 September, 2024 09:23:52 AM


പ്രശസ്ത തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു



ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര നടി എ ശകുന്തള (84) അന്തരിച്ചു. ഇന്നലെ വൈകിട്ട്‌ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മലയാളം, തമിഴ്‌, കന്നഡ, തെലുഗു ഭാഷകളിലായി അറുനൂറോളംസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. സിഐഡി ശകുന്തള എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. 1960ൽ കൈതി കണ്ണായിരം സിനിമയിൽ നർത്തകിയായാണ്‌ ആദ്യമായി അഭിനയിച്ചത്‌. 1998ൽ പുറത്തിറങ്ങിയ പൊൻമാനേയ് തേടിയാണ്‌ അവസാന സിനിമ. 1965ൽ പ്രേംനസീറിനൊപ്പം കുപ്പിവള എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. കൊച്ചിൻ എക്‌സ്‌പ്രസ്‌, നീലപൊൻമാൻ, തച്ചോളി അമ്പു, ആവേശം തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. സിഐഡി ശകുന്തള, തവപുതലവൻ, നേതാജി, നാൻ വണങ്ങും ദൈവം, കൈ കൊടുത്ത ദൈവം, വസന്ത മല്ലികൈ, ഇദയവീണേ തുടങ്ങിയവയാണ്‌ ശ്രദ്ധേയമായ സിനിമകൾ. നിരവധി തമിഴ്‌ ടെലിവിഷൻ പരിപാടികളിലും തിളങ്ങി. തമിഴ്‌നാട്‌ സേലം സ്വദേശിനിയാണ്‌. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K