17 January, 2026 03:03:58 PM
കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ അന്തരിച്ചു

ഏറ്റുമാനൂർ: കോട്ടയം തഹസിൽദാർ ഏറ്റുമാനൂർ ചൂരകുളങ്ങര ശ്രീഭദ്രം വീട്ടിൽ അനിൽകുമാർ എസ് എൻ (55) അന്തരിച്ചു. ഇന്ന് പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തെളളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി., മക്കൾ : ഋഷികേശ് നാരായണൻ (ബംഗളൂരൂ), നന്ദിത കൃഷ്ണ (വിദ്യാർഥിനി - നിഫ്റ്റ് ചെന്നൈ). സംസ്കാരം പിന്നീട്.




