05 September, 2024 07:26:51 PM


കാഞ്ഞിരപ്പള്ളിയില്‍ കടയുടെ ഗ്ലാസ് ഡോര്‍ എറിഞ്ഞു തകര്‍ത്ത് മോഷണം



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ വ്യാപാര സ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്‍ എറിഞ്ഞുടച്ച് മോഷണം. കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മോഷണം നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖം മറച്ച് റോഡിലൂടെയെത്തിയ മൂന്ന് യുവാക്കളാണ് മോഷണം നടത്തിയത്. മോഷ്ടാക്കളില്‍ ഒരാള്‍ കല്ലുകൊണ്ട് സ്ഥാപനത്തിന്റെ ഗ്ലാസ് ഡോറില്‍ രണ്ടു തവണ എറിഞ്ഞതോടെയാണ് ഗ്ലാസ് ഉടഞ്ഞത്. തുടര്‍ന്ന് ഷൂ മോഷ്ടിച്ച് കടന്നു കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏകദേശം 2500 രൂപയോളം വിലമതിക്കുന്ന പത്ത് ജോഡി ഷൂ മോഷണം പോയി. ഗ്ലാസ് ഡോര്‍ തകര്‍ന്നതടക്കം അമ്പതിനായിരത്തോളം രൂപ നഷ്ടം കണക്കാക്കുന്നതായും സ്ഥാപന ഉടമ പറയുന്നു. ഉടമ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K