03 January, 2026 11:09:14 AM


എരുമേലിക്ക് സമീപം ഉള്‍വനത്തിലെ ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു



കോട്ടയം: എരുമേലിക്കു സമീപം ഉള്‍വനത്തില്‍ പ്രവര്‍ത്തിച്ച ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് അധികൃതര്‍ തകര്‍ത്തു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് വിപണിയിലെത്തിക്കുന്നതിനായി തയ്യാറാക്കിയതാണ് ചാരായമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എഴുകുമണ്‍ മങ്കടവ് ഭാഗത്ത് നടന്ന റെയ്ഡില്‍ 490ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എരുമേലി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോജോ.ടി ഞള്ളിയിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959