31 August, 2026 12:48:48 PM
മുണ്ടക്കയത്ത് പോക്‌സോ കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മുണ്ടക്കയം: മുണ്ടക്കയത്ത് പോക്സോ കേസിൽ എക്സൈസ് ജീവനക്കാരൻ അറസ്റ്റിൽ. മുണ്ടക്കയം എക്സൈസ് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ ഇ സി അരുൺകുമാറാണ് അറസ്റ്റിലായത്. കോട്ടയം കോരുത്തോട് സ്വദേശിയായ അരുൺ സഹപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ സസ്പെൻഷനിലാണ്. സസ്പെൻഷനിൽ കഴിയുമ്പോഴാണ് പോക്സോ കേസിൽ അറസ്റ്റിലാകുന്നത്.






