06 September, 2026 09:33:31 AM
അധ്യാപക ദമ്പതികളെ ആദരിച്ച് ചിറക്കടവ് പബ്ലിക് ലൈബ്രറി

പൊൻകുന്നം: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ചിറക്കടവ് വൃന്ദാവനത്തിൽ അധ്യാപക ദമ്പതികളായ. കെ സി വാസുദേവൻ പിള്ള.. കെ ജി അമ്മിണി എന്നിവരെ ആദരിച്ച് ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ. അധ്യാപക ദിനാഘോഷം മുൻ എംഎൽഎ ഡോക്ടർ എൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ആയിരങ്ങൾക്ക് അറിവ് പകർന്നു നൽകിയ ഇവരുടെ ജീവിതവും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. 90 വയസ്സ് പിന്നിടുന്ന അധ്യാപക ദമ്പതിമാർ ഒരേ ദിവസം. വിദ്യാലയത്തിൽ നിന്ന് വിരമിച്ചത് അപൂർവത മാത്രം. പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വക്കറ്റ് സി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആന്റണി മാർട്ടിൻ. ഗ്രാമ വികസന ബാങ്ക് ബോർഡ് മെമ്പർ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്. എസ്ആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. പ്രഥമ അധ്യാപകൻ. എ ആർ അനിൽകുമാർ. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി. സാബു ജോർജ് വെട്ടിക്കൊമ്പിൽ ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം. തുടങ്ങിയവർ പ്രസംഗിച്ചു






