22 December, 2025 09:24:25 AM


എരുമേലിയിൽ ശബരിമല തീർഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു



കാഞ്ഞിരപ്പള്ളി : സ്കൂട്ടറും തീർത്ഥാടക ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ചു . കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19 ) ആണ് മരണപ്പെട്ടത്. എരുമേലി ചരളയിൽ വച്ച് ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942