17 August, 2026 04:15:38 PM
ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ ലഹരി വിരുദ്ധ സെമിനാറും സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി. ലൈബ്രറി അങ്കണത്തിൽ പഞ്ചായത്ത് അംഗം ലത ശ്രീകുമാർ ദേശീയ പതാക ഉയർത്തി. എക്സൈസ് സി ഐ ടി ആർ രാജേഷ് സ്വാതന്ത്രദിന സന്ദേശം നൽകി ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു. എക്സ് സർവീസ് ഫാമിലി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി കെ പത്മകുമാരി അധ്യക്ഷത വഹിച്ചു.

കാർഷിക ബാങ്ക് ബോർഡ് അംഗം അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രതീഷ് കെ എം, ശ്രീജ മോഹൻ എന്നിവർ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ വിമുക്തഭടന്മാരെ ആദരിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി. ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം, പി എസ് ഹരിലാൽ, പി എൻ സുഭാഷ്, എക്സൈസ് ഉദ്യോഗസ്ഥരായ വികാസ് എസ്, ജോർജ് തോമസ് പൊൻകുന്നം തുടങ്ങിയവർ പ്രസംഗിച്ചു.






