25 June, 2026 08:42:50 PM


കാഞ്ഞിരപ്പള്ളിയിൽ അങ്കണവാടി മുറ്റത്ത് മൂർഖൻ പാമ്പ്; പി​ഞ്ചു​കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഭീ​തി​യി​ൽ



കോ​ട്ട​യം: അ​ങ്ക​ണ​വാ​ടി മു​റ്റ​ത്ത് മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട​തോ​ടെ പി​ഞ്ചു​കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഭീ​തി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 62-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട‌​ർ​ന്ന് പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​യി​ലു​ള്ള മാ​ള​ത്തി​ലേ​ക്ക് ഇ​ഴ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മാ​ള​ത്തി​നു​ള്ളി​ലാ​യ​തി​നാ​ൽ പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല. പാ​മ്പ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ അ​ത് ക​യ​റി​യ ഭാ​ഗ​ത്ത് വ​ല​യി​ടാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. പി​ഞ്ചു​കു​ട്ടി​ക​ൾ എ​ത്തു​ന്ന ഇ​ട​മാ​യ​തി​നാ​ൽ പാ​മ്പി​നെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943