13 August, 2026 07:19:38 PM
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനം; ഓഗസ്റ്റ് 18ന് അഭിമുഖം

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കാൻ ഓഗസ്റ്റ് 18ന് രാവിലെ 10.00 മണിക്കു സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം. ഫോൺ: 04828-203492






