23 July, 2024 09:11:34 AM


കെ.കെ.രമ എംഎൽഎയുടെ പിതാവ് കെ.കെ.മാധവൻ അന്തരിച്ചു



കോഴിക്കോട്: വടകര എംഎല്‍എ കെകെ രമയുടെ പിതാവ് കെ കെ മാധവന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും. സിപിഐഎം ഏരിയാ സെക്രട്ടറിയും കര്‍ഷക സംഘം നേതാവുമായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K