03 July, 2024 11:36:41 AM


പശുക്കടത്ത് ആരോപിച്ച് നാരങ്ങാ ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം; 6 പേർ കസ്റ്റഡിയിൽ



ന്യൂഡല്‍ഹി: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം. സംഭവത്തിൽ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിൽ നിന്നും ജയ്പൂരിലേക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് 20 അം​ഗ സംഘം മർദിച്ചത് എന്നാണ് ഡ്രൈവർ പറയുന്നത്. ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K