26 June, 2024 05:46:12 PM


എം.ജി ഓണേഴ്സ് ബിരുദം; മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം  അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ്   ലഭിച്ചവര്‍  ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പ്  കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.

പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഈ  വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് വരെ  താത്കാലിക പ്രവേശനത്തില്‍ തുടരാം. എന്നാല്‍ മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പ് സ്ഥിര പ്രവേശം നേടണം. ഇവര്‍ക്ക് താത്കാലിക പ്രവേശത്തിന് ക്രമീകരണമില്ല. 

പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

ഒന്നും രണ്ടും മൂന്നും അലോട്ട്മെന്‍റ് പട്ടികയില്‍ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം  ജോയിന്‍ ചെയ്യാതിരുന്നവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സപ്ലിമെന്‍ററി അലോട്ട്മെന്‍റ് വരെ കാത്തിരിക്കാതെ ജലൈ ഒന്നു മുതല്‍ മൂന്നു വരെയുള്ള എസ് സി എസ് ടി സ്പെഷ്യല്‍ അലോട്ട്മെന്‍റിനുള്ള രജിസ്ട്രേഷനൊപ്പം പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം. 

  എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പി ഡി ക്വാട്ടയിലേക്കും ഇതോടൊപ്പം പുതിയതായി അപേക്ഷിക്കുയോ ഓപ്ഷനുകള്‍ നല്‍കുകയോ ചെയ്യാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K