14 June, 2024 04:24:04 PM


ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്: ഹ്രസ്വകാല കോഴ്സിന് അപേക്ഷ ഇപ്പോള്‍



കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി) ജൂൺ 24 മുതൽ 28 വരെ നടത്തുന്ന 'Demystifying AI' എന്ന അഞ്ച്  ദിവസത്തെ ഓൺലൈൻ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്   എന്നിവയുടെ നിലവിലെ ട്രെൻഡുകൾ, ഇമേജ്, മ്യൂസിക്, ആർട്ട് ജനറേഷൻ എന്നിവക്കായി ഉപയോഗിക്കുന്ന എ.ഐ യുടെ ടൂളുകൾ, എ.ഐ യുടെ എത്തിക്‌സും   വെല്ലുവിളികളും, എ.ഐയുടെയും ജനറേറ്റീവ് എ.ഐയുടെയും തൊഴിൽ സാധ്യതകൾ എന്നിവയാണ് കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാർഥികൾ, ജനറേറ്റീവ് എ.ഐ യിൽ താല്പര്യമുള്ള ആർക്കും കോഴ്‌സിൽ പങ്കെടുക്കാവുന്നതാണ്. വൈകുന്നേരം 7.30മുതൽ 8.30 വരെയാണ് കോഴ്‌സ് നടത്തുന്നത്. രജിസ്‌ട്രേഷൻ ഫീസ്  1000 രൂപയാണ്. രജിസ്ട്രേഷൻ ലിങ്ക്: http://ihrd.ac.in/index.php/onlineai





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K