28 May, 2024 03:33:19 PM
റോഡ് തോടായി, കടപുഴകി വൻമരവും: മരങ്ങാട്ടുപിള്ളി - ശാന്തിനഗര്‍ ഫാം റോഡില്‍ യാത്രാതടസം

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളിപള്ളി ജംങ്ഷനില്‍ നിന്നുമുള്ള ശാന്തിനഗര്‍ ഫാം റോഡില്‍ തോടിനും റോഡിനും കുറുകെ വലിയ ആഞ്ഞിലിമരം കനത്ത മഴയില്‍ കടപുഴകി നിലം പൊത്തി. വെെദ്യുതി ലെെനും തകര്‍ത്തുകൊണ്ടുള്ള കൂറ്റന്‍ ആഞ്ഞിലി മരത്തിന്‍റെ വീഴ്ചമൂലം അതുവഴിയുള്ള വാഹന- കാല്‍നട യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനും പുറമെ തോടു കവിഞ്ഞൊഴുകിയുള്ള തടസ്സവും ഉണ്ടായിട്ടുണ്ട്.
ഈയ്യപ്പാട്ട് ശ്രീധരന്‍റെ പുരയിടത്തില്‍ തോടിനോട് ചേര്‍ന്നുള്ള മരമാണ് കട പുഴകിയത്. ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും തടി വെട്ടിമാറ്റാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. വെെദ്യുതി അധികൃതരും എത്തിയിട്ടില്ല.
മരങ്ങാട്ടുപിള്ളി - കടപ്ളാമറ്റം റോഡിലും വെള്ളക്കട്ടു മൂലം യാത്രാ തടസ്സമുണ്ട്.