16 April, 2024 06:43:07 PM
വയോധികനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വയല: വയോധികനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയല വഞ്ചിയേക്കൽ പ്രഭാകരൻ (75)നെയാണ് കടപ്പൂരിനു സമീപം സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടപ്പൂരിൽ മകൾക്കൊപ്പം ആയിരുന്നു വർഷങ്ങളായി ഇദ്ദേഹം കഴിഞ്ഞിരുന്നത്. പ്രായാധിക്യവും ആരോഗ്യ പ്രശനങ്ങളും ഓർമ്മക്കുറവും ബാധിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുറവിലങ്ങാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.