02 April, 2024 01:13:51 PM


എക്സൈസ് റെയ്ഡ്; രാമപുരത്ത് വീട്ടിൽ സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ അനധികൃത വൈൻ പിടികൂടി



പാലാ: പാലാ എക്സൈസ് റേഞ്ച് ടീം രാമപുരം കൂടപ്പുലത്ത്  നടത്തിയ റെയിഡിൽ വീട്ടിൽ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ വൈൻ പിടികൂടി. കൂടപ്പലം പാലയ്ക്കുക്കുന്നേൽ വീട്ടിൽ ഷാജിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ  225 ലിറ്റർ കോൾ കൊള്ളുന്ന ബാരലുകളിലും, 35 ലിറ്റർ വീതം കോൾ കൊള്ളുന്ന കന്നാസുകളിലും,ഒരു ലിറ്റർ വീതം കോൾ കൊള്ളുന്ന കുപ്പി കളിലുമായിട്ടാണ് വൈൻ അനധികൃതമായി നിർമ്മിച്ച് സൂക്ഷിച്ചിരുന്നത്.

ഒരു ലിറ്റർ വൈൻ 500 രൂപ നിരക്കിലായിരുന്നു വിൽപ്പന. ഇതുമായി ബന്ധപ്പെട്ട് ഷാജിയെ പാലാ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ. രാജേഷ്, പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിഷ് തുടർനടപടികൾക്ക് നേതൃത്വം നൽകി.

റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ക്ടർമാരായ ഫിലിപ്പ് തോമസ്, അനീഷ് കുമാർ കെ.വി, പ്രിവന്റീവ്  ഓഫീസർമാരായ അനിൽ വേലായുധൻ, മനു ചെറിയാൻ, ഷിബു ജോസഫ്,രതീഷ് കുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാൽ, തൻസീർ വനിതാ സിവിൽ എക്സൈസ് ഓഫീസർ ജെ രജനി, ഡ്രൈവർ സുരേഷ് ബാബു, കുറവിലങ്ങാട് എക്സൈസ് റേഞ്ച് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K