25 March, 2024 11:02:03 AM
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രയിൻ തട്ടി മരിച്ചു

പാലാ : കടപ്പാട്ടൂർ ബൈപ്പാസിൽ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് മരിച്ചത്. റോഡിൽ തെറിച്ച് വീണ ഇയാളുടെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ ഇന്ന് രാവിലെ 8.15നാണ് സംഭവം.
ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ പാലാ പൊലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി. അപകടസ്ഥലവും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.