16 March, 2024 07:23:41 PM


അകലകുന്നം പഞ്ചായത്തിലെ എട്ട് റോഡുകള്‍ പ്രകാശപൂരിതമായി



മറ്റക്കര: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച പത്ത് ലക്ഷം രൂപ  ഉപയോഗിച്ച് അകലകുന്നം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാദുവ-കെഴുവംകുളം, പാദുവ-ചെമ്പിളാവ്, പാദുവ-കൊങ്ങാണ്ടൂര്‍ റോഡുകളിലും മൂന്നാം വാര്‍ഡിലെ ചൂരകുന്ന്-കോട്ടേപ്പള്ളി, ചൂരകുന്ന്-മാരാംകുഴി, വെള്ളറ-കരിയിലക്കുളം, കുടത്തിനാപ്രാ-കുഴിഞ്ഞമട  എന്നീ റോഡുകളിലാണ് സ്ട്രീറ്റ്‌ലൈനുകള്‍ വലിച്ച് ബള്‍ബുകള്‍ സ്ഥാപിച്ച് പ്രകാശപൂരിതമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സീമ പ്രകാശ്, മാത്തുക്കുട്ടി കൈമരപ്ലാക്കല്‍, ബാങ്ക് ബോര്‍ഡ് മെമ്പര്‍ സാജു വെള്ളാപ്പാട്ട്, വര്‍ക്കി ആലയ്ക്കാമുറി, ജിസ് വയലുങ്കല്‍, സജി സന്ധ്യാനിവാസ്, സണ്ണി ഓലിക്കല്‍, ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K