04 March, 2024 01:26:01 PM
കൈക്കൂലി: പാലായിൽ കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
പാലാ : കൈക്കൂലി കേസിൽ കെ. എസ്. ഇ. ബി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കൊല്ലം സ്വദേശി സുമേഷ് എസ് എൽ ആണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പിടിയിലായത്. ഇയാളിൽ നിന്ന് 7000 രൂപയും കണ്ടെടുത്തു. വിജിലൻസ് എസ്. പി. വി. ജി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
സ്വകാര്യ സ്‌കൂളിലെ ലിഫ്റ്റ് പരിശോധനക്കായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ആദ്യം പതിനായിരം രൂപ ആവശ്യപ്പെട്ടു. ഏഴായിരം രൂപ കൈമാറാന്‍ ധാരണയിലെത്തി, ഈ തുക കൈമാറുന്നതിനിടെയാണ് അറസ്റ്റ്.