21 February, 2024 05:07:45 PM
വെളിയന്നൂർ ബഡ്‌സ് സ്‌കൂളിന്റെ പുതിയ മന്ദിരം നാളെ മന്ത്രി ബിന്ദു ഉദ്ഘാടനം
കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്തത്തിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ബഡ്‌സ് സ്‌കൂളിന്റെ പുതിയ മന്ദിര ഉദ്ഘാടനവും ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നാളെ ഉച്ചകഴിഞ്ഞ് നാലു മണിയ്ക്ക് നിർവഹിക്കും. വെളിയന്നൂർ വന്ദേമാതരം സ്‌കൂൾ ജംഗ്ഷനു സമീപം നടക്കുന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാർക്കുള്ള സംരംഭക കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. മുൻ ജനപ്രതിനിധികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ആദരിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു ജൂബിലി സ്മരണിക പ്രകാശനം നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരം സമിതി അധ്യക്ഷരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, ജിൻസൻ ജേക്കബ്, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ബിന്ദു മാത്യു, ഉഷ സന്തോഷ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോൺ സി. ഫിലിപ്പോസ്, പ്രൊ. കെ.ജെ. ജോയി, ഷിബി മത്തായി, ശോഭ നാരായണൻ, എം.എൻ. രാമകൃഷ്ണൻ നായർ, ലില്ലി തോമസ്, സി.ഡി.എസ്. ചെയർപേഴ്‌സൺ അശ്വതി ദിപിൻ, തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്, കുടുംബശ്രീ ഡി.എം.സി. ഉദ്യോഗസ്ഥൻ ജെ. പ്രശാന്ത് ബാബു, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. പ്രദീപ്, എം.ജി. സർവകലാശാല ഐ.യു.സി.ഡി.എസ് ഡയറക്ടർ പി.ടി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ജിജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ. രാജേഷ്, ബേബിച്ചൻ കണ്ടനാമറ്റം, എം. ശ്രീകുമാർ, എസ്.ശിവദാസപിള്ള, ജോർജ് കൊറ്റംകൊമ്പിൽ, ടി.ആർ. ഗിരീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.