14 February, 2024 06:27:48 PM


മെഡിക്കൽ ഓഫീസർ ഒഴിവ്; വോക്-ഇൻ-ഇന്‍റർവ്യൂ 23ന്



കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനത്തിന് ഫെബ്രുവരി 23ന് രാവിലെ 11ന് കോട്ടയം എൻ.എച്ച്.എം. ഹാളിൽ വോക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്. ബിരുദമാണ് യോഗ്യത. മാസം 57,525 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562778.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K